കൊല്ലാട്: മലമേൽക്കാവ് പുത്തൻപറമ്പിൽ പി.ജെ. മറിയം (റിട്ട. പി.ഡബ്ല്യു.ഡി, മേരി ചാക്കോ -79) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. ചാക്കോ (കോട്ടയം ബസേലിയസ് കോളജ് മുൻ ഉദ്യോഗസ്ഥൻ). മക്കൾ: ബഞ്ചമിൻ (ഹെഡ് അക്കൗണ്ടന്റ്, കെ.ജി കോളജ്, പാമ്പാടി, സി.പി.എം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം), പരേതനായ ജോസ് പി. ചാക്കോ (പാമ്പാടി റബ്കോ മുൻ ജീവനക്കാരൻ). മരുമക്കൾ: ബിന്ദു ബഞ്ചമിൻ തിരുവല്ല തിരുമൂലപുരം മാപ്പിളപ്പറമ്പിൽ (ആർ.ഡി ഏജന്റ്, താഴത്തങ്ങാടി പോസ്റ്റ് ഓഫിസ്), എ.കെ. ലത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചാട്ടുപറമ്പിൽ (റബ്കോ, പാമ്പാടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പരുത്തുംപാറ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.