നെടുംകുന്നം നോർത്ത്: നടുക്കേപീലിക്കുഴിയിൽ അന്നമ്മ ഫിലിപ്പ് (കുഞ്ഞുമോൾ -83) നിര്യാതയായി. മുൻ എം.ബി.കെ.ബി.വൈ ഏജന്റാണ്. ഭർത്താവ്: പരേതനായ എൻ.ഐ. ഫിലിപ്പ്. മക്കൾ: രാജു ഫിലിപ്പ്, മേഴ്സി മത്തായി, സാബു ഫിലിപ്പ് (പി ആൻഡ് പി ട്രേഡിങ്, പുളിക്കൽകവല), ഷിബു ഫിലിപ്പ്, സാലി ജയ്ബിൻ (അമേരിക്ക). മരുമക്കൾ: വത്സമ്മ രാജു (കിഴക്കേപറമ്പിൽ, മണിമല), താനിയ സാബു തോട്ടുങ്കൽ പുളിക്കൽകവല (വനിത പൊലീസ് സ്റ്റേഷൻ, കോട്ടയം), സുജ ഷിബു പന്നിക്കോട്ട് മീനടം (എം.ബി.കെ.ബി.വൈ ഏജന്റ്), ജയ്ബിൻ കുറ്റിയിൽ അത്തിക്കയം (അമേരിക്ക), പരേതനായ മത്തായി (മൂലയിൽ, മണർകാട്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പനയമ്പാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.