പത്തിരിപ്പാല: കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി പാലപ്പുറം സ്വദേശി മരിച്ചു. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയ ലക്കിടി സെക്കൻഡ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കോട്ടായിലെ ഭാര്യവീട്ടിൽ പോയി മകളും പേരക്കുട്ടിയുമൊത്ത് പാലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചാണ് നിന്നത്. നാട്ടുകാർ ബാബുരാജിനെ പത്തിരിപ്പാലയിലെയും തുടർന്ന് ഒറ്റപ്പാലത്തെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുണിക് ചാരിറ്റബ്ൾ ട്രാസ്റ്റിന്റെ കോഓഡിനേറ്ററാണ് മരിച്ച ബാബുരാജ്. പിതാവ്: വാസുദേവൻ. മാതാവ്: ലക്ഷ്മിക്കുട്ടി (മുൻ പ്രാധാനാധ്യാപിക, ഡി വി.ജെ.ബി.എസ് വടക്കുംമംഗലം). ഭാര്യ: പ്രീതാകുമാരി (അധ്യാപിക, കെ.എം.എസ്.ബി സ്കൂൾ ലെക്കിടി). മക്കൾ: ഡോ. ശ്രുതിരാജ്, ശ്രാവൺ രാജ്. സഹോദരങ്ങൾ: മധുരാജ്, രഘുരാജ്.