കോട്ടായി: ഭാരതപ്പുഴയുടെ മുട്ടിക്കടവ് തടയണയിൽ കുളിക്കാൻ പോയയാൾ ഒഴുക്കിൽ പെട്ടു. നാട്ടുകാർ കരക്കു കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടായി കൊറ്റമംഗലം ശ്രീവത്സം വീട്ടിൽ രാമനാഴി മഠം ഭാസ്കര മേനോന്റെ മകൻ ജനാർദനൻ (64) ആണ് പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. ഭാര്യ: ജയന്തി. മക്കൾ: അമിത്, അനൂപ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.