പന്തളം: കുളനട പനങ്ങാട് കിഴക്കേക്കര വീട്ടിൽ ചന്ദ്രമതിയമ്മയെ (72) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്ത് താമസിക്കുന്ന മകൾ ലതികയുടെ വീട്ടിലെ കിണറ്റിലാണ് വീണത്. മൂത്ത മകളോടൊപ്പം താമസിക്കുകയായിരുന്നു.
അടൂർ അഗ്നിരക്ഷ സേന ഓഫിസർ കൃഷ്ണകുമാർ കിണറ്റിലിറങ്ങി പുറത്തെടുത്തെങ്കിലും മരിച്ചു. പന്തളം സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. മക്കൾ: ലേഖ, ലതിക. മരുമക്കൾ: മധുസൂദനൻ, ഹരികുമാർ. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.