തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് പരേതനായ പുതുമണ്ണിൽ കുഞ്ഞസ്സൻ ഹാജിയുടെ മകൻ ബഷീർ (50) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജിസാനിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: പാത്തു. ഭാര്യ: സുമയ്യാബി. മകൾ: ഫാത്തിമ ബശരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുസ്സലാം, അബൂബക്കർ, ഹംസ (താഹിറ ട്രാവൽസ് ചെമ്മാട്). ഖബറടക്കം സൗദിയിൽ നടക്കും.