ഗോവിന്ദാപുരം: കാളവണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെന്മാറ ചേരാമംഗലം അന്താഴി വീട്ടിൽ ചന്ദ്രന്റെ മകൻ രഘുദാസാണ് (45) മരിച്ചത്. ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിനു സമീപം ശനിയാഴ്ച രാത്രി 7.35നാണ് അപകടം. ഗുരുതര പരിക്കേറ്റ രഘുദാസ് ഞായറാഴ്ച പുലർച്ചയാണ് നെന്മാറ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കാളവണ്ടി ഓടിച്ചിരുന്ന കുണ്ടില കുളമ്പ് സ്വദേശി നാസറിനെതിരെ കേസെടുത്തു.