ചങ്ങരംകുളം: ആലങ്കോട് മാമാണിപ്പടി അത്താണിക്കൽ മുഹമ്മദിന്റെ മകൻ അൻഷാദ് (36) ദുബൈയിൽ നിര്യാതനായി. ശനിയാഴ്ച ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. മാതാവ്: റംല. ഭാര്യ: ഫെമിന. മക്കൾ: അഷ്ലക്, ഐഷ ലയ. സഹോദരങ്ങൾ: ഷഹന, റാഷിദ.