പട്ടിക്കാട്: കാര്യവട്ടത്തെ മുത്തുബീവി (57) നിര്യാതയായി. കാര്യവട്ടം, പച്ചീരി മഹല്ലുകളിലെ ഖാദിയായിരുന്ന പരേതനായ പനയത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങളുടെ ഭാര്യയാണ്. മക്കൾ: സയ്യിദ് സൈനുൽ ആബിദ് മാഹിരി, അസ്മ ബീവി, ആത്തിഖ ബീവി. മരുമക്കൾ: സയ്യിദ് അലവിക്കോയ (ചെമ്മാട്), സയ്യിദ് മുഹമ്മദലി (വെളിമുക്ക് സൗത്ത്), സൗദ ബീവി (കൊളപ്പറമ്പ്).