മൂവാറ്റുപുഴ: എം.സി റോഡിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മൂവാറ്റുപുഴ പുളിഞ്ചുവട് കവല ഹോനായി നഗര്‍ പൂനാട്ട് പി.ജെ. റിതേഷിന്റെ മകന് ആന്റോണ്‍ റിതേഷാണ് (20) മരിച്ചത്. 30ന് രാത്രി 10.30ഓടെയായിരുന്നു അപകടം. ആന്റോൺ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ സ്ഥാപനത്തിൽനിന്ന് പിന്നോട്ടെടുത്ത വാഹനം ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ യുവാവിനെ നാട്ടുകാർ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. നിര്‍മല കോളജിലെ ബാച്ചിലര്‍ ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മാതാവ്: സിജി. ആല്ഡ്രിന് സഹോദരനാണ്.