വലവൂർ: ചെമ്പോട്ടിക്കൽ പരേതനായ വർക്കിയുടെ ഭാര്യ എലിസബത്ത് വർക്കി (96) നിര്യാതയായി. കടപ്ലാമറ്റം കുളിരാനിയിൽ കുടുംബാഗമാണ്. മക്കൾ: സി.വി. ജോർജ്, ഫാ.ജോസ് ചെമ്പോട്ടിക്കൽ സി.എസ്.സി (അഗർതല), എൽസി മാത്യു, ജോയി വർക്കി, ബാബു വർക്കി. മരുമക്കൾ: റോസമ്മ ജോർജ് ഉഴുന്നാലിൽ രാമപുരം, ജോസഫ് മാത്യു ഉറുമ്പത്ത് പാലാ, ബെറ്റി ജോയി ആക്കിമട്ടേൽ മേവിട, ലാലി ബാബു കടുകുംമാക്കൽ നീറന്താനം. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് സ്വവസതിയിൽ ശുശ്രൂഷകൾക്കുശേഷം വലവൂർ സെന്റ് മേരീസ് പള്ളിയിൽ.