കോട്ടയം: ഞാലിയാകുഴി മാർ ബസേലിയോസ് ദയറ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) നിര്യാതനായി. പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി.ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ ബാവയിൽനിന്നാണ് വൈദികപ്പട്ടം സ്വീകരിച്ചത്. പാമ്പാടി ബി.എം.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനാണ്. ബസേലിയോസ് ദയറയിൽ താമസിച്ചു വരുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഞാലിയാകുഴി ദയറയിൽ.