മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളിയിൽ ഹംസ (78) നിര്യാതനായി. ദീർഘകാലം കലവൂർ കമ്പോളത്തിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: കെ.എച്ച്. മജീദ് (കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ്), ഹസീന, സെറീന, റുബീന, സലീന, കെ.എച്ച്. അജീദ് (കെ.എം വെജിറ്റബിൽ, കലവൂർ). മരുമക്കൾ: റാഷിദ (അധ്യാപിക, ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണ്ണഞ്ചേരി), അബ്ദുൽ റഷീദ്, മുഹമ്മദ് കബീർ (ഇരുവരും ബിസിനസ്), നിയാസ്, സജീന, പരേതനായ അൻസാർ.