മാരാരിക്കുളം: കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് കലവൂർ സദാശിവം (തറയിൽ) വീട്ടിൽ ടി.സി. സുരേഷിന്റെ ഭാര്യ ശ്രീനിമോൾ (42) നിര്യാതയായി. കെ.എസ്.എഫ്.ഇ ആലപ്പുഴ റീജനൽ ഓഫിസ് മാനേജറായിരുന്നു. മാതാവ്: മണിയമ്മ. മക്കൾ: അശ്വിൻ ടി. സുരേഷ്, അദ്വൈത് ടി. സുരേഷ്. പിതാവ്: പരേതനായ എ. സദാശിവൻ. മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.