ചേർത്തല: അന്ധകാരനഴിയിലെ പരമ്പരാഗത മണൽവാരൽ തൊഴിലാളി തൂങ്ങി മരിച്ചനിലയിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വെണ്ടിയത്ത് വീട്ടിൽ ഭരതനാണ് (56) വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചത്. തൊഴിൽനഷ്ടത്തെ തുടർന്നുള്ള സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് നിഗമനം. മണൽവാരലിനൊപ്പം പൊഴിച്ചാലിൽ ചീനവലയിട്ടും പ്രവർത്തിച്ചിരുന്നു. രണ്ടു മേഖലയും ഇപ്പോൾ പ്രതിസന്ധിയാണ്. ഭാര്യ: പ്രിയ. മക്കൾ: പ്രദാസ്, പ്രീത.