അമ്പലപ്പുഴ: മസ്കത്തില് വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ നീർക്കുന്നം വാളംപറമ്പിൽ ഉസ്മാൻ-ഷീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിയാസാണ് (35) മരിച്ചത്. ഞായറാഴ്ച പുലർച്ച സലാലക്ക് അടുത്താണ് അപകടം. ദുബൈയിൽ ജോലിചെയ്യുന്ന ഷിയാസ് കുടംബസമേതം മസ്കത്തിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഭാര്യക്കും രണ്ടു മക്കള്‍ക്കും നിസ്സാരപരിക്കുകളുണ്ട്. ഭാര്യ: തസ്നിം. മക്കൾ: ഹൈഫസാറ (മൂന്ന്), ആഷിഖ് സെഹിൻ (ഒന്ന്).