താനൂർ: മധ്യപ്രദേശിലെ റിവയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ താനൂർ സ്വദേശി മരിച്ചു. കിഴക്കനകത്ത് പത്തായപുരയിൽ ഉസ്മാൻ (47) നിര്യാതനായി. 12 ദിവസം മുമ്പ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ നായ് കുറുകെ ചാടി വാഹനം മറിഞ്ഞാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. നിർമാണ തൊഴിലാളിയായ ഉസ്മാൻ മൂന്ന് പള്ളിക്ക് സമീപം കെ.പി. ഇമ്പിച്ചിബാവ-ആയിശാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ. മക്കൾ: ഫർസാന, ഇർഫാന, നിയാസ്, ഉനൈസ്. മരുമക്കൾ: മൂസ, ഷഫീഖ്. സഹോദരങ്ങൾ: സൈനുദ്ദീൻ, അമീർ, അലി. ഖബറടക്കം ചൊവ്വാഴ്ച നിറമരുതൂർ കോരങ്ങത്ത് പള്ളിയിൽ.