കൊളത്തൂർ: ചട്ടിപ്പറമ്പിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വറ്റലൂര്‍ മേക്കുളമ്പ് സ്വദേശി പെലത്തൊടി കബീറാണ് (കുഞ്ഞാണി -38) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. അപ്രതീക്ഷിതമായി റോഡിലേക്ക് പ്രവേശിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ ഓട്ടോ പെട്ടെന്ന് വെട്ടിച്ചപ്പോൾ കീഴ്മേല്‍ മറിയുകയായിരുന്നു. ഓട്ടോക്കടിയില്പെട്ട കബിറിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: കോട്ടപ്പറമ്പിൽ മുംതാസ്(പാങ്ങ്). മക്കള്‍: ദിയ ഫാത്തിമ, റയാന്, റിയ ഫാത്തിമ. സഹോദരങ്ങള്‍: സക്കീര്‍, ശിഹാബ്, സൈഫുന്നിസ, ഹബീബ, ജലീല്‍. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. നിയമനടപടികൾക്ക് ശേഷം മേക്കുളമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.