തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും കോഴിക്കോട് മുച്ചുന്തി പള്ളിയിൽ മുദരിസുമായിരുന്ന വെളിമുക്കിലെ കെ.പി. കമാലുദ്ദീൻ മുസ്ലിയാർ (80) നിര്യാതനായി. വെളിമുക്ക് വാദീ ബദ്ർ ഇസ്ലാമിക് സെന്റർ ഉപദേശക സമിതി ചെയർമാനാണ്. ഭാര്യ: സൈനബ ഊർപ്പാട്ടിൽ. മക്കൾ: മുഹ്യിദ്ദീൻ സഅദി, അഹ്മദ് കബീർ സഖാഫി (എസ്.വൈ.എസ് സർക്കിൾ ദഅവ പ്രസിഡന്റ്), അബ്ദുൽ ഖാദിർ അഹ്സനി, ഖദീജ, മൈമൂന, ഉമ്മു സൽമ, ആയിശുമ്മു, ഹലീമ. മരുമക്കൾ: അബ്ദുൽ ജലീൽ ഫൈസി, ഹസൻ കോയ മദനി, അഹ്മദ് അലി അഹ്സനി, ബശീർ ബാഖവി, ശംസുദ്ദീൻ അഹ്സനി, ഉമാമത്ത്, ലുബൈബ, മുസ്നിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വെളിമുക്ക് ജുമാമസ്ജിദിൽ.