അമ്പലപ്പുഴ: യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. പുന്നപ്ര തെക്ക് എട്ടാം വാര്‍ഡില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് കിഴക്ക് ശ്രീലക്ഷമിയില്‍ വിജയന്-സീതമ്മ ദമ്പതികളുടെ മകള്‍ വിനീതയാണ് (29) വീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. ശുചിമുറിയില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ബന്ധുക്കള്‍ വിനീതയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൂന്നു മാസം മുമ്പാണ് വിനീതയുടെ വിവാഹം നടന്നത്. ചേര്‍ത്തല പള്ളിപ്പുറത്താണ് വിവാഹം ചെയ്തയച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വിനീത സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. മാതാവ്: സീതമ്മ.