മൂവാറ്റുപുഴ: കിഴക്കേക്കര ശിവദം (ആണ്ടൂർ) വീട്ടിൽ എ.ജി. ബാബു (63) നിര്യാതനായി. പത്രപ്രവർത്തകൻ, അധ്യാപകൻ, ഗ്രന്ഥകർത്താവ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗമായിരുന്നു. ഡോ. ബി.ആർ. അംബേദ്കറുടെ ‘പാകിസ്താൻ അല്ലെങ്കിൽ ഇന്ത്യ വിഭജനം’ എന്ന പുസ്തകം പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിന് ഐക്യരാഷ്ട്ര സഭയുടെ ലഹരി പ്രതിരോധ പരിപാടിയുടെ (1991-2000) ഭാഗമായുള്ള പുരസ്കാരം ലഭിച്ചു. കേരളത്തിലെ ലഹരി വ്യാപനത്തെക്കുറിച്ചുള്ള പരമ്പരക്ക് മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഭാര്യ: ലൗലി (റിട്ട. അധ്യാപിക). മക്കൾ: അനഘ (അസോ. പ്രഫസർ, ക്രൈസ്റ്റ് കോളജ്, ബംഗളൂരു), അഗസ്ത്യ (ആസ്ട്രേലിയ).