മരട്: കുമ്പളം പി.ഡബ്ല്യു.ഡി റോഡില്‍ കാര്‍ ബൈക്കില്‍ തട്ടിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് സംഭവം. കുമ്പളം കൈനികാട്ട് നികര്‍ത്തില്‍ സ്റ്റീഫന്‍-ഫിലോമിന ദമ്പതികളുടെ മകന് ജോണ്‍ പോളാണ് (36) മരിച്ചത്. എതിരെ വന്ന കാര്‍ ജോണ്‍ പോളിന്റെ ബൈക്കിന്റെ കണ്ണാടിയില്‍ തട്ടി നിയന്ത്രണം വിട്ട് സമീപത്തെ തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ കാറിലുണ്ടായിരുന്നവര്‍ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ലൈജു, ജോജി.