മല്ലപ്പള്ളി-ആനിക്കാട്: നെടുങ്ങാടപ്പള്ളി ഇരുപ്പക്കല്ലിൽ മരം വെട്ടുന്നതിനിടെ വീണ് മരിച്ചു. വാളക്കുഴി മേൽവശം പരേതനായ ചാക്കോയുടെയും ചിന്നമ്മയുടെയും മകൻ രാജനാണ് (48) മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഉടൻ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കോന്നി വട്ടചാക്കിൽ കല്ലുമണ്ണിൽ സുധ. മക്കൾ: അൻസു, അൽവിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വള്ളിയാകുളം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.