നീറാട്: എരഞ്ഞിക്കൽ മൂസ മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: പരേതയായ കൗസുമ്മ. നീറാട് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ. നീറാട് മഹല്ല് സെക്രട്ടറി, കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: കമർഭാൻ (മോളുമ്മ), പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: റംല (ചിനക്കൽ), പരേതനായ പി.ഇ. അബ്ദുറഹിമാൻ. നീറാട് റൈസ് ഫ്ലോർമിൽ ഉടമ പി.ഇ. കുഞ്ഞാലൻകുട്ടി ഏക സഹോദരനാണ്.