സലാല: ചെങ്ങന്നൂർ ആറാട്ടുപുഴ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് (61) സലാലയിൽ നിര്യാതനായി. സാധയിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻകിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സ്വകാര്യ കമ്പനിയിൽ ആറുവർഷമായി ജോലി ചെയ്തുവരുകയാണ്. ഭാര്യ: ജെസി. മക്കൾ: ഷെറിൻ, നിബിൻ, മരുമകൻ: അലക്സ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുവായ പ്രതാപ് ബാബു അറിയിച്ചു.