ചെങ്ങന്നൂർ: ഓട്ടോറിക്ഷ മെറ്റൽ കുനയ്ക്ക് മുകളിൽ കയറി നിയന്ത്രണം വിട്ട് സ്കോർപിയോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവറായ ഓട്ടോ ഉടമ വെൺമണി ഇല്ലത്തുമേപ്പുറം, ഇല്ലത്തു വടക്കേതിൽ വീട്ടിൽ പരേതരായകൃഷ്ണൻകുട്ടി - സരസമ്മ ദമ്പതികളുടെ മകൻ മധുകുമാറാണ് (59) മരിച്ചത്. വെൺമണി കല്യാത്ര - കളനട റോഡിൽ വെൺമണി മൃഗാശുപത്രിക്ക് സമീപം തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ബേക്കറികളിൽ സ്വന്തം ഓട്ടോറിക്ഷയിൽ പലഹാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മധു . റോഡരികിലെ മെറ്റൽ കൂനയ്ക്ക് മുകളിൽ കയറിയ ഓട്ടോ എതിർദിശയിൽവന്ന സ്കോർപ്പിയോയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലകടവിലുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു മക്കൾ : അരുൺ, അഭയ് സഹോദരങ്ങൾ: പത്മകുമാർ, സുധ, സുമ, സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.