ചേർത്തല: ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 21ാo വാർഡിൽ തയ്യിൽ വീട്ടിൽ ഷിബു(45), ഭാര്യ ജാസ്മിൻ(റാണി-35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഏക മകൻ നിഖിൽ(16)കുറച്ചു ദിവസങ്ങളായി ഷിബുവിന്റെ വീട്ടിലായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.