കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം വളപ്പിൽ തച്ചയിൽ പരേതനായ ഉമ്മറിന്റെ മകൻ ഹസൻ (ഉമ്മർ ഹസൻ -87) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയായും വെസ്റ്റ് ചേലക്കുളം നബവിയ്യ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: പരേതനായ നാസർ, അഷ്റഫ്, മുഹമ്മദ് കോയ, ഉമ്മർ, ഹുസൈൻ, ബദറുദ്ദീൻ, റംല, കുൽസുംബി, നബീസ. മരുമക്കൾ: റംലത്ത്, ഷറീന, കൗലത്ത്, റൈഹാനത്ത്, ജാസ്മിൻ, സുബീന, മുഹമ്മദ്, സുലൈമാൻ, ബഷീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വെസ്റ്റ് ചേലക്കുളം നബവിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.