കാക്കനാട്: കുന്നുംപുറം സുഹ്റ മൻസിലിൽ (പരിയാരത്ത് വീട്) സുഹ്റാബി (85) നിര്യാതയായി. എറണാകുളം ആലുങ്കൽപറമ്പ് കുടുംബാംഗമാണ്. റിട്ട. ഹൈകോടതി ഉദ്യോഗസ്ഥയാണ്. ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മക്കൾ: ഷാഹുൽ ഹമീദ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), റഷീദ. മരുമക്കൾ: സാഹിദ (അഡ്വ. ജനറൽ ഓഫിസ്), അബ്ദുൽ കരീം (കോൺട്രാക്ടർ). ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് പടമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.