വൈപ്പിന്‍: രണ്ടു മോട്ടോര്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിപ്പുറം പനക്കല്‍ തോമസിന്റെ മകന് അശ്വിനാണ് (19) മരിച്ചത്. കഴിഞ്ഞ മാസം 31ന് വൈകിട്ട് നാലിന് ചെറായി ഡിസ്പെന്‍സറി സ്റ്റോപ്പിലായിരുന്നു അപകടം. സംഭവത്തിൽ മൂന്ന് പേര്‍ക്കു കൂടി പരിക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അശ്വിന്. അമ്മ: മേരി. സഹോദരങ്ങള്‍: ആല്ബിന്, ആല്വിന്.