പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായിമൂല നെടുനിലത്ത് പരേതനായ എൻ.എക്സ്. ജോസഫിന്റെ ഭാര്യയും എറണാകുളം സെന്റ് ജോൺ ബോസ്കോ യു.പി സ്കൂൾ റിട്ടയേഡ് അധ്യാപികയുമായ ജൂലിയറ്റ് ബെന്നി ജോസഫ് (75) നിര്യാതയായി. മക്കൾ: ലിജി ബിനോയ് (സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ, അരൂർ), ആന്റണി നെവിൻ, ലിയ ജോണി (ഔവർ ലേഡീസ് സ്കൂൾ, തോപ്പുംപടി). മരുമക്കൾ: ബിനോയ്, സുമി നെവിൻ, ജോണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.