കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത അംഗവും മുറിഞ്ഞപുഴ ചെറുവള്ളിക്കുളം മഠത്തിനകത്ത് പരേതനായ ജോസഫിന്റെ മകനുമായ ഫാ. സില്‍വാനോസ് മഠത്തിനകത്ത് (53) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ജോസ്, ജോയ്, അപ്പച്ചന്, സാവിയോ, സിബി. 1997 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സില്‍വാനോസ് മഠത്തിനകം പൊടിമറ്റം, എലിക്കുളം, കുമളി ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും എലിവാലിക്കര, മുക്കൂട്ടുതറ, കണയങ്കവയല്‍, കരുണാപുരം, മടുക്ക, തുലാപ്പള്ളി, കണ്ണമ്പള്ളി ഇടവകകളില്‍ വികാരിയായും ശുശ്രൂഷ നിര്‍വഹിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചെറുവള്ളിക്കുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ.