പുതുപ്പള്ളി: എറികാട് ഈസ്റ്റ് - വട്ടവേലി പരേതനായ പി.ജെ. ശമുവേലിന്റെ (റിട്ട. വെയർഹൗസ് മാനേജർ - ഡബ്ല്യു.എച്ച്.എം, ഗവ. സെൻട്രൽപ്രസ്, തിരുവനന്തപുരം) ഭാര്യ വട്ടക്കുന്നു നെടുമ്പേൽ റെയ്ച്ചൽ ശമുവേൽ (പെണ്ണമ്മ - 100 ) നിര്യാതയായി. മക്കൾ: ജോൺ വട്ടവേലി (റിട്ട. എജുക്കേഷനൽ ഓഫിസർ), പി.എസ്. മേരി (റിട്ട. ഹെഡ്മിസ്ട്രസ്, പി.ടി.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളൂർ), ഐസക് വട്ടവേലി (റിട്ട. ഹെഡ്മാസ്റ്റർ, സി.എം.എസ് ഹൈസ്കൂൾ, ഒളശ്ശ). മരുമക്കൾ: സാറാമ്മ മേഴ്സി ( റിട്ട. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ആർ. ഐ സെന്റർ, കോട്ടയം), ബീന എം.ഒ (റിട്ട. ഗവ. ഹൈസ്കൂൾ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് എറികാട് സെന്റ് ജയിംസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.