കരിമ്പനക്കുളം: തടത്തേൽ ജോസഫ് ജോൺ (കുഞ്ഞൂഞ്ഞ് -84) നിര്യാതനായി. ഭാര്യ: മണ്ണാംപറമ്പിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: റെജി, സജി, പരേതയായ ജിജി. മരുമക്കൾ: എൽസി (മുണ്ടക്കയം നെറ്റിക്കാട്ട് കുടുംബം), റോസമ്മ (കാവാലം പത്തിൽ കുടുംബം). പരേതനായ ഫാ. ജോൺ തടത്തേൽ സീനിയർ സഹോദരനും ഫാ. ജോൺ വി.തടത്തിൽ സഹോദരപുത്രനുമാണ്. സംസ്കാരം ശനിയാഴ്ച മൂന്നിന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.