വളാഞ്ചേരി: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ ജില്ലയിലെ മുതിർന്ന നേതാവ് വളാഞ്ചേരി കൊളമംഗലം സ്വദേശി കെ.ടി. ശാരദ ടീച്ചർ (78) നിര്യാതയായി. സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ വളാഞ്ചേരി ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടറി, കെ.പി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽെഫയർ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്, ജില്ല ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പി.വി. ചന്ദ്രശേഖരൻ മാസ്റ്റർ. മക്കൾ: ജ്യോതി (റിട്ട. അധ്യാപിക, എ.എം.എൽ.പി സ്കൂൾ, കൊളമംഗലം), പരേതരായ അജയൻ, ജയകൃഷ്ണൻ. മരുമക്കൾ: അജിത (അധ്യാപിക, ജി.എൽ.പി സ്കൂൾ, അത്തിപ്പറ്റ), ലത (ഇമ്പിച്ചിബാവ റൂറൽ കോഓപറേറ്റിവ് സൊസൈറ്റി, കുറ്റിപ്പുറം).