ആലത്തൂർ: വിനോദയാത്ര പോയ കാവശ്ശേരിയിലെ ദമ്പതിമാരിൽ ഭാര്യ ഗുജറാത്തിലെ സൂറത്തിൽ നിര്യാതയായി. കാവശ്ശേരി കഴനി ചുങ്കം വാലിപറമ്പ് നാഗേശ്വരത്ത് വീട്ടിൽ റിട്ട. അധ്യാപകൻ എസ്. സുരേഷ് കുമാറിന്റെ ഭാര്യ റിട്ട. അധ്യാപിക ശ്രീദേവി (57) ആണ് മരിച്ചത്. റെയിൽവേ പാക്കേജിൽ വിനോദയാത്രക്ക് പോയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് ട്രെയിനിൽ വെച്ച് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിച്ച വിവരം. ഭർത്താവ് സുരേഷ് കുമാർ കൂടെയുണ്ട്. സെപ്റ്റംബർ രണ്ടിനാണ് ഇവർ യാത്ര തിരിച്ചത്. 10 ദിവസത്തെ സന്ദർശനത്തിന് ശേഷം 12ന് തിരിച്ചെത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സൂറത്തിലെ ആശുപത്രിയിലുള്ള മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5.30ന് വിമാന മാർഗം നാട്ടിലേക്ക് കൊണ്ടുവരും. രാത്രി എട്ടോടെ നെടുമ്പാശ്ശേരിയിലെത്തും. മക്കൾ: പ്രിയങ്ക (കാനഡ), മുരാരി (കാനഡ). മരുമകൻ: വിജിൻ (കാനഡ), കാനഡയിലുള്ള മകൻ മുരാരി തിങ്കളാഴ്ച നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.