പുതുനഗരം: പുതുനഗരം കൊല്ലങ്കോട് റോഡിലുണ്ടായ ബൈക്കപകടത്തിൽ കരുമഞ്ചാലയിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ പി.എം. മുഹമ്മദ് ഇബ്രാഹീം (54) മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് മുസ്ലിം ലീഗ് ഓഫിസിനു സമീപം ബൈക്ക് മറിയുകയായിരുനു. ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് ഇബ്രാഹീം. ബൈക്ക് ഓടിച്ച ബന്ധു ഷെഫീഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: റാഫിയ. ഭാര്യ: സാറാമ്മ. സഹോദരങ്ങൾ: റഹ്മത്തുല്ല, പീർ മുഹമ്മദ്, മുഹമ്മദ് ഫാറൂക്ക്, അബൂതാഹിർ, അബ്ദുൽ ഹക്കീം, സഹർബാനു, ബൽക്കീസ്.