വൈത്തിരി/വടകര: ദേശീയപാതയിൽ പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ വടകര ചോറോട് സ്വദേശിയായ യുവാവ് ടൂറിസ്റ്റ് ബസിനടിയിൽപെട്ട് മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം. രയരങ്ങോത്ത് പടിഞ്ഞാറെ കുന്നുമ്മല്‍ പ്രശാന്തിന്റെയും രജിഷയുടെയും മകന് അശ്വിന് (18) ആണ് മരിച്ചത്.
അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് മറിയുകയും തുടർന്ന് അശ്വിൻ ബസിന്റെ പിൻഭാഗത്തെ ടയറിനടിയിൽപെടുകയുമായിരുന്നു. കാസർകോടുനിന്നും വിനോദ സഞ്ചാരികളുമായി ലക്കിടിയിലെ റിസോർട്ടിലേക്കു പോവുകയായിരുന്നു ബസ്. സ്കൂട്ടർ ഓടിച്ചിരുന്ന ഹേതക് (18) എതിർവശത്തേക്ക് വീണതിനാൽ കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. വടകര പോളിടെക്നിക്കിൽ പ്രവേശനം ലഭിച്ച കൂട്ടുകാരായ ആറുപേർ മൂന്നു സ്കൂട്ടറുകളിലായി വയനാട് കാണാൻ പുറപ്പെട്ടതായിരുന്നു. അശ്വിന്റെ പിതാവ് പ്രശാന്ത് ഖത്തറിലാണ്. സഹോദരി: ദേവനന്ദ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി