കോതമംഗലം: ഊന്നുകൽ കൊച്ചറക്കൽ മാത്യു ജോസഫ് (83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാത്യു (വെച്ചൂർ പണ്ടാനാട്ട് കുടുംബാംഗമാണ്). മക്കൾ: ജോയിച്ചൻ, രാജു മാത്യു, ജോണി മാത്യു, പുഷ്പ, ഷെല്ലി ബെറ്റി, കൊച്ചുറാണി. മരുമക്കൾ: റീന രാജു, റീനു ജോണി, തങ്കച്ചൻ, ജോൺസൺ, ഡോൺമാക്സ്, പരേതയായ റാണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിസെമിത്തേരിയിൽ.