ചേര്‍ത്തല: ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി പാട്ടം അറയ്ക്കല്‍ വീട്ടില്‍ തോമസിന്റെ മകന് റാഫി തോമസാണ് (19) മരിച്ചത്.
ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡ് ആഞ്ഞിലിപ്പാലത്തിന് തെക്ക് വശത്തെ ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും സമീപവാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു റാഫിയും കൂട്ടുകാരും. മാതാവ്: നിമ്മി. സഹോദരന്: റോണി.