വടുതല: പഴയ ഫാനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് കൊമ്പനാമുറി ജങ്ഷന് സമീപം കണ്ടത്തിൽ നസീറാണ് (48) മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ആക്രിസാധനങ്ങൾ എടുത്ത് വിൽപനയാണ് നസീറിന്റെ ജോലി. പഴയ സാധനങ്ങളുടെ കൂട്ടത്തിൽ ലഭിച്ച ഫാൻ പരിശോധിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യയും ഇളയ രണ്ട് കുട്ടികളും കൊച്ചിയിലുള്ള അവരുടെ സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാത്രി 10.15ഓടെ വീട്ടിലെത്തിയ മൂത്ത മകനാണ് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ശരീരം ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ മകനും ഷോക്കേറ്റു.
തുടർന്ന് തൊട്ടടുത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് രാത്രി രണ്ടോടെ മാറ്റി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തി വെള്ളിയാഴ്ച വൈകീട്ടോടെ കോട്ടൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫെമിന. മക്കൾ: മുഹമ്മദ് നൗഫൽ, അൽഫിയ, അമീൻ.