ആലത്തൂർ: മംഗലം പുഴയിലെ പാടൂരിൽ കുളിക്കാൻ പോയി കാണാതായ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം രണ്ടാം ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കാവശ്ശേരി പാടൂർ തെക്കേതറ തട്ടാരിക്കൽ വീട്ടിൽ പരേതനായ മാധവന്റെ മകൻ രാജീവിനെയാണ് (55) വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായത്. പാടൂർ ഭാഗത്തുകൂടി ഒഴുകുന്ന മംഗലം പുഴയുടെ അരങ്ങാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയതാണെന്ന് കരുതുന്നു. കടവിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ തോണിക്കടവ് പള്ളിക്ക് സമീപംതിട്ടയിൽ തടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആലത്തൂരിലെ അഗ്നി രക്ഷാ സേനയുടെ വിവിധ വിഭാഗങ്ങൾ രണ്ടുദിവസമായി തിരച്ചിലിലായിരുന്നു. മാതാവ്: ശാരദ. ഭാര്യ: സുനി (ബഹ്റൈൻ). മക്കൾ: ഗോപിക, ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: ശ്രീനിവാസൻ, ഗീത, സൗദാമിനി, ദീപ്തി, ദീപ.