മഞ്ചേരി: ശാന്തിഗ്രാമം സ്മൃതിയിൽ താമസിക്കുന്ന തേലത്ത് മതവങ്ങാട്ടിൽ ബാലചന്ദ്രൻ (78) നിര്യാതനായി. പരേതരായ വി.വി.യു. നായരുടെയും ടി.എം. നാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എം.പി. പങ്കജവല്ലി. സഹോദരങ്ങൾ: രാജഗോപൻ (റിട്ട. റെയിൽവേ), പുരുഷോത്തമൻ (റിട്ട. കേരള പൊലീസ്), പരേതരായ സീതാലക്ഷ്മി, ബാലമണി.