ആലപ്പുഴ: കുളത്തില്‍വീണ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.
ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ജമാലുദ്ദീന്‍ ജുമാമസ്ജിദിന് വടക്കുവശം ആദില്മന്സിലില് അബ്ദുല്‍ റഹീമിന്റെ (ടാക്സി ഡ്രൈവര്‍-തമ്പി) മകന് മുഹമ്മദ് ആസിഫാണ് (ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥി-13) മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച തുമ്പോളി തീർഥശ്ശേരി അമ്പലക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: ബുഷ്റ. സഹോദരി: സുഹാന. ഖബറടക്കം ഞായറാഴ്ച പടിഞ്ഞാറെ ശാഫി ജമാഅത്ത് ഖബര്‍സ്ഥാനില്‍.