വൈറ്റില: വൈറ്റിലയിൽ കാർ ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. മധുര സ്വദേശി വീരകുമാറാണ് (32) മരിച്ചത്. വൈറ്റില പവർ ഹൗസിന് സമീപം സർവിസ് റോഡിലൂടെ നടന്നുപോകുമ്പോൾ വൈറ്റില ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റില തൈക്കൂടത്ത് ചിറക്കടവ് ജോസഫിന്റെ വീട്ടിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു. 30 വർഷത്തോളമായി കൊച്ചിയിലാണ് താമസം.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശാരദ.
സഹോദരങ്ങൾ: വിഷ്ണു, വിദ്യ. വൈറ്റിലയിൽ സ്വകാര്യ ഐസ് കമ്പനിയിൽ ഡ്രൈവറായിരുന്നു വീരകുമാർ. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.