കൂത്താട്ടുകുളം: എം.സി റോഡിൽ അമ്പലംകുന്ന് ഇന്ത്യൻ ഓയിൽ പമ്പിനുസമീപം ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പാലക്കുഴ കാവുംഭാഗം പനച്ചിക്കൽ ഗോപൻ (51) മരിച്ചു. സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് കഴുത്തിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.30നായിരുന്നു അപകടം. കൂത്താട്ടുകുളത്തെ മെഡിക്കൽ ഷോപ് ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീവിദ്യ. മക്കൾ: ഹരികൃഷ്ണൻ, അതുൽ കൃഷ്ണൻ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.