നെടുമ്പാശ്ശേരി: വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. പുലർച്ച ദുബൈയിൽനിന്നുള്ള വിമാനത്തിൽ മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) റോയിയുടെ ഭാര്യ മിനി എല്‍സ ആന്റണിയാണ് (52) മരിച്ചത്.
വിമാനം നെടുമ്പാശ്ശേരിയിൽ പെട്ടെന്ന് ഇറക്കിയെങ്കിലും മരണം സംഭവിച്ചു. ഇവർക്കൊപ്പം ഭർത്താവുമുണ്ടായിരുന്നു. പിതാവ്: ആന്റണി. മാതാവ്: റോസമ്മ. സംസ്കാരം പിന്നീട്.