കോട്ടയം: കുമരകത്ത് വിരിപ്പുകാലാക്ക് സമീപം കവണാറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. വിരിപ്പുകാലാ സ്വദേശി പുത്തന്‍പറമ്പില്‍ ശിവനെ (അഞ്ചളിയൻ -60) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയ ശിവനെ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന കവണാറ്റിൻകര ജലോത്സവം കാണുന്നതിനിടെ വെള്ളത്തിൽ വീണതാകാം എന്നാണ് കരുതുന്നത്. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചക്രംപടിയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കനകമ്മ, വരമ്പിനകം പുത്തൻപറമ്പ് കുടുംബാംഗം. മക്കൾ: പരേതനായ ശ്രീജിത്, അനീഷ്.