ഈരാറ്റുപേട്ട: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കളത്തൂക്കടവ് കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൺസന്റ മകൻ പ്രിൻസ് ജോൺസനാണ് (26) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇടമറുകിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവീട്ടിൽ പോയി മടങ്ങിയ പ്രിൻസ് സഞ്ചരിച്ച ബൈക്ക് ഇടമറുകിന് സമീപം നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. മാതാവ് ഡെയ്സി എള്ളുമ്പുറം കൊച്ചുപൂണിശ്ശേരിൽ കുടുംബാംഗം.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.