കോട്ടായി: പുളിനെല്ലി മയിലാടി വീട്ടിൽ പരേതനായ വേലുവിന്റെ മകൻ ഹരിദാസൻ (55) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രുഗ്മിണി. ഭാര്യ: രമണി. മക്കൾ: അനൂപ്, അരുൺ, അഖില. സഹോദരി: സുശീല. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥന്റെ ഡ്രൈവറായിരുന്നു.